ഗാന്ധിനഗര്‍: പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയോടു ലൈംഗികബന്ധത്തിനു വഴങ്ങണമെന്നും മദ്യം വേണമെന്നും അവശ്യപ്പെട്ടതിനെത്തുടര്ന്ന് വിജിലന്‍സിന്റെ പിടിയിലായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെ ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകുന്നേരം പരാതിക്കാരിയായ സ്ത്രീയില്‍നിന്നു മാന്നാനത്തുവച്ച് മദ്യക്കുപ്പി വാങ്ങുന്നതിനിടെ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ബിജുവിനെ പിടികൂടുകയായിരുന്നു.പരാതിക്കാരി മുമ്പ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടായിരുന്നു.
ഒന്നിലധികം പ്രതികളെ ചേര്‍ത്ത് മജിസ്ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നതാണ്. പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പ്രതി മാത്രമാണു കേസിലുള്ളത്. ഇങ്ങനെ സംഭവിച്ചതില്‍ കേസില്‍ പുനരന്വേഷണം നടത്തുന്നതിനുള്ള നടപടികള്‍ അറിയുന്നതിനു പരാതിക്കാരിയ്ക്ക് മുമ്പ് പരിചയം ഉണ്ടായിരുന്ന ബിജുവിനെ ഫോണില്‍ വിളിച്ചു.
മുമ്പ് പരാതിക്കാരിയുടെ രണ്ട് കേസ് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നത് ബിജുവായിരുന്നു. ഇങ്ങനെയാണ് പരാതിക്കാരിക്ക് ബിജുവിനെ പരിചയമുള്ളത്. കഴിഞ്ഞ 27ന് ആണ് ബിജുവിനെ ഫോണില്‍ വിളിച്ചത്. ഈ സമയം ബിജു പുനരന്വേഷണത്തിനുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും ഇതിനായി യുണിവേഴ്സിറ്റിക്ക് സമീപമുള്ള ലോഡ്ജില്‍ എത്തണമെന്നും ലൈംഗിബന്ധത്തിനു തയാറാകണമെന്നും അറിയിച്ചു. എന്നാല്‍ പരാതിക്കാരി വിസമ്മതിച്ചു.
തുടര്‍ന്ന് 27ന് വൈകുന്നേരം പരാതിക്കാരി പുനരന്വേഷണ വിവരങ്ങള്‍ അറിയുന്നതിന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. ഈ സമയം ഇവിടെ ഉണ്ടായിരുന്ന പിആര്‍ഒ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിനു തയാറാകണമെന്നും യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ലോഡ്ജില്‍ വരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. പിന്നീട് വീട്ടിലേക്കുപോയ പരാതിക്കാരിയെ ഫോണില്‍ വാട്സാപ് കോള്‍ ചെയ്തും ലോഡ്ജിലേക്കുവരാൻ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ വാട്സാപ് കോള്‍ ചെയ്ത് ലൈംഗികബന്ധത്തിനു നിർബന്ധിക്കുകയും ഇതിനായി വൈകുന്നേരം മാന്നാനത്ത് എത്തണമെന്നും വരുമ്പോള്‍ വീട്ടിലിരിക്കുന്ന മദ്യക്കുപ്പി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പരാതിക്കാരി കോട്ടയം വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മദ്യകുപ്പിയുമായി പരാതിക്കാരി ഇന്നലെ വൈകുന്നേരം മാന്നാനെത്തി.
എന്നാല്‍ ജോലിത്തിരക്കു കാരണം ലൈംഗികവേഴ്ച മറ്റൊരു ദിവസേത്ത് ബിജു മാറ്റി ച്ചു. തുടര്‍ന്ന് മാന്നാനത്തെ ഫോട്ടലില്‍ വച്ചു പരാതിക്കാരിയില്നിന്നു് മദ്യക്കുപ്പി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ബിജുവിനെ പിടികൂടുകയായിരുന്നു. രാത്രി വൈകിയും മാന്നാത്തെ ഹോട്ടലില്‍വച്ചു ബിജുവില്നിന്നും മൊഴിയെടുപ്പ് നടന്നു. അതേസമയം പരാതിക്കാരി സ്റ്റേഷനിലെത്തിയ ദിവസം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയിലായിരുന്നു.