കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂര്‍ എഫ്സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇരുപത്തിയൊന്ന് മത്സരങ്ങളില്‍ പതിനൊന്ന് തോല്‍വി, ഏഴ് ജയം, മൂന്ന് സമനില എന്നിവയുമായി 24 പോയിന്റോടെ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ബ്ലാസ്റ്റേഴ്സിനു പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ഏറെക്കുറെ അടഞ്ഞിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലും വീഴ്ത്തി പ്ലേ ഓഫിലെ സ്ഥാനം സുരക്ഷിതമാക്കുകയാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂരിന്റെ ലക്ഷ്യം.
ജംഷെഡ്പൂരില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് തോറ്റിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.