അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് മനുഷ്യൻ മനുഷ്യത്വം ഇല്ലാത്തവനായി മാറുന്ന ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ അമിത കൊക്കെയ്ൻ ഉപയോഗം മൂലം ജീവിതം തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെല്ലി കൊസൈറ എന്ന 38കാരിയാണ് അളവില്ലാത്ത രാസവസ്തുക്കളുടെ അമിത ഉപയോഗം നിമിത്തം യുവതിക്ക് അവരുടെ മൂക്ക് തന്നെ നഷ്ടമായി എന്നു പറയാം.
2017- മുതലാണ് ഇവർ കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങിയത്. നിരന്തരമായ ലഹരി ഉപയോഗം മൂലം മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി. ആദ്യമൊന്നും അത്ര കാര്യമായി ഈ വിഷയത്തെ കെല്ലി എടുത്തില്ല. എന്നാൽ പോകപ്പോകെ മൂക്കിലെ ദശ ഇളകി വരാൻ തുടങ്ങി. അതോടെ വേദന മാറ്റാനായി വീണ്ടും ലഹരിയിൽ അടിമപ്പെട്ടു. അമിതമായി കൊക്കെയ്ൻ വലിച്ചാൽ മുറിവ് പെട്ടന്ന് കരിഞ്ഞ് പോകുമെന്ന് യുവതി വിശ്വസിച്ചു.
കൊക്കെയ്ന്‍ മണത്ത് ഒടുവില്‍ കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം രൂപപ്പെട്ടപ്പോഴാണ് താന്‍ ചെന്ന് വീണ അപകടത്തെ കുറിച്ച് കെല്ലിക്ക് ബോധ്യമുണ്ടായത്. ഒടുവിൽ കെല്ലിയുടെ വീട്ടുകാര്‍ അവളെ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കി. നിരവധി ശസ്ത്രക്രിയകളിലൂടെ കെല്ലിയുടെ മൂക്കിന്റെ ഏതാണ്ട് ഒരു രൂപം മാത്രമാണ് ഡോക്ടർമാര്‍ക്ക് പുനർനിർമ്മിക്കാന്‍ കഴിഞ്ഞത്. ഇന്ന് കെല്ലി മയക്കുമരുന്നിനെതിരെ പ്രചാരണ രംഗത്ത് സജീവമാണ്. തനിക്ക് ഉണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.