ഒൻപതാം വയസിൽ നമ്മൾ പങ്കെടുത്ത വിവാഹത്തിലെ വരനെ പിന്നീട് കല്യാണം കഴിക്കുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? കെട്ടു കഥയെന്നു തോന്നിക്കുമെങ്കിലും സംഭവം സത്യമാണ്. ഇന്തോനേഷ്യയിലാണ് സംഭവം. ബങ്കാ ദ്വീപിലെ 24 -കാരിയായ റെനാറ്റ ഫാദിയ എന്ന യുവതി വിവാഹം ചെയ്തത് തന്നെക്കാൾ 38 വയസ് കൂടുതലുള്ളയാളെയാണ്.
2009 -ല്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ യുവതിയും പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ഇക്കാര്യം ഇരുവരുടേയും വിവാഹശേഷമാണ് യുവതി അറിഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ ഫോട്ടോ ആൽബം കണ്ടപ്പോഴാണ് താനും അന്ന് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്ന കാര്യം യുവതി അറിഞ്ഞത്.
2019 -ലാണ് ഇരുവരും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അത് പിന്നീട് പ്രണയത്തിലേക്കും 2020-ൽ വിവാഹത്തിലും അവസാനിച്ചു. 2021 -ല്‍ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. താനും ഭര്‍ത്താവും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്നും റെനാറ്റ പറഞ്ഞു.