ഹിന്ദു ആചാരപ്രകാരം ഐശ്യര്യത്തിന്റെ പ്രതീകമായാണ് പശുവിനെ കണക്കാക്കുന്നത്. പാലുകാച്ചിന് പശുവിനെ എഴുന്നള്ളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബമാണ് തങ്ങളുടെ പുതിയ വീഡിന്റെ പാല് കാച്ചല് ചടങ്ങിന് പശുവിനെ എഴുന്നള്ളിച്ചത്. കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോക്ഷേത്രയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ശുഭകാര്യങ്ങൾ നടക്കുന്ന സമയം ഐശ്വര്യത്തിന്റെ പ്രതീകമായ പശുവിനെ പങ്കെടുപ്പിക്കുന്നത് ഹിന്ദു മതാചാരപ്രകാരം സന്പത്തും ഐശ്വര്യവും കുമിഞ്ഞ് കൂടുമെന്നാണ് കരുതുന്നത്. ഒരാൾ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ പശുവിന് കഴിക്കാൻ ഭക്ഷണം കൊടുക്കുന്നു. അതിനുശേഷം ആരതി ഉഴിഞ്ഞ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത് കാണാം. ഏറ്റവും ഒടുവിലായി വീട്ടുകാരെല്ലാവരും ഒന്നിച്ച് പശുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഗൃഹപ്രവേശത്തിന് പശുക്കളെ കൊണ്ട് വരുന്നത് പോസറ്റീവ് എനർജി കൊണ്ട് വരുമെന്ന് വീഡിയോ കണ്ട മിക്കവരും കുറിച്ചു.