ഇന്നത്തെ യുവ തലമുറ വിവാഹത്തിനു മുൻപ് തന്നെ അവർക്ക് എത്ര കുട്ടികൾ വേണമെന്ന്പ്ലാൻ ചെയ്യുന്നവരാണ്. നാമൊന്ന് നമുക്ക് ഒന്ന് എന്ന് ചിലർ പദ്ധതി ചെയ്യുന്പോൾ മറ്റു ചിലരാകട്ടെ ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങൾ അത് എത്രവേണമെങ്കിലും ആകാമെന്ന് വിചാരിക്കുന്നവരും ഉണ്ട്.
കല്യാണം കഴിഞ്ഞ ഒടൻതന്നെ വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കുന്ന ആളുകളാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യ പ്രസവിച്ചാൽ എന്താകും അവസ്ഥ? ചിന്തിച്ച് നോക്കിയിട്ടുണ്ടോ?
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. ജസ്ര ഗ്രാമത്തിൽ ഫെബ്രുവരി 24ന് വളരെ ആഘോഷപൂർവം നടത്തിയ കല്യാണമായിരുന്നു അവരുടേത്. രാത്രിയും ആഘോഷങ്ങൾ നീണ്ടു നിന്നൊരു വിവാഹമായിരുന്നു ഇത്. കല്യാണത്തിന്റെ പിറ്റേന്ന് നവവധു വളരെ ഊർജസ്വലമായിത്തന്നെ കാണപ്പട്ടു. വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും സൽക്കരിക്കാനുമൊക്കെ ഉൻമേഷവതിയായി മുൻപന്തിയിൽത്തന്നെ ആയിരുന്നു വധു.
എന്നാൽ കുറച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ യുവതി വയറ് വേദനിച്ച് കരയാൻ തുടങ്ങി. ഭക്ഷണം വയറ്റിൽ പിടിക്കാഞ്ഞിട്ടാണ് വയറ് വേദനിക്കുന്നതെന്ന് ഓർത്ത് ഭർത്താവിന്റെ വീട്ടുകാർ അവർക്ക് നാട്ട് മരുന്നുകൾ അരച്ച് നൽകി. എന്നിട്ടും വേദനയ്ക്ക് ശമനം ഉണ്ടായില്ല. അസഹനീയമായതോടെ യുവതിയെ ആശുപത്രിയിൽ കാണിച്ചു.
ആശുപത്രിയിലെത്തി പരിശോധന കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത ഭർതൃ വീട്ടുകാർ അറിഞ്ഞത്. യുവതി ഗർഭിണി ആണെന്നും അവർക്ക് എത്രയും വേഗം പ്രസവം നടന്നില്ലങ്കിൽ ജീവൻപോലും നഷ്ടമാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻതന്നെ യുവതിയുടെ പ്രസവത്തിന് ആവശ്യമായ രേഖകളിലെല്ലാം വരന്റെ വീട്ടുകാർ ഒപ്പിട്ട് നൽകി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞതും യുവതി ഒരു കുഞ്ഞിന് ജന്മം നല്കി. കുടുംബത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞാണെങ്കിലും അവിടെ സന്തോഷത്തിന് പകരം ദുഖം തളം കെട്ടി. ആഘോഷത്തിന് പകരം വീട് ശോകമൂകമായി.
യുവതിയുടെ പ്രസവം കഴിഞ്ഞതോടെ വരൻ തന്റെ വീട്ടുകാരുടെ കാല് പിടിച്ച് കരയാൻ തുടങ്ങി. ഇത് തന്റെ കുട്ടി അല്ലന്നും അതിന്റെ പിതൃത്വം തന്റെ മേലിൽ കെട്ടിവയ്ക്കാൻ നോക്കണ്ടന്നും യുവാവ് പറഞ്ഞു. പിന്നീട് ഇരു വീട്ടുകാരും തമ്മിൽ പൊരിഞ്ഞ യുദ്ധംതന്നെ നടന്നു. വരൻ വിവാഹം ഉറപ്പിക്കുന്നതിനു മുൻപ് തന്നെ വധുവിനെ കാണാൻ എത്താറുണ്ടെന്നും ഇവർ തമ്മിൽ പരസ്പരം കറങ്ങാനൊക്കെ പോകുമായിരുന്നു എന്നും വധുവിന്റെ വീട്ടുകാർ ആരോപിച്ചു.
എന്നാൽ വരൻ തനിക്ക് നേരേ വധുവിന്റെ വീട്ടുകാർ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചു. പെൺകുട്ടി മറ്റാരുടെ കൂടെ എങ്കിലും പോയതായിരിക്കും. വീട്ടുകാർ ബാധ്യത തീർക്കാൻ തനിക്ക് മേൽ ഈ ബന്ധം കെട്ടിവച്ചതാണെന്നും പറഞ്ഞു. സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും വരനും വീട്ടുകാരും ആവശ്യപ്പെട്ടു. നിരവധി മണിക്കൂറുകളുടെ തർക്കത്തിനൊടുവില്‍ കുട്ടിയുമായി യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.