കൊല്ലം: ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിനെതിരേ ജനകീയ മുന്നേറ്റം സാധ്യമാകണമെന്ന് എം.വി. ഗോവിന്ദൻ. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് പോരാടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഉള്‍പ്പടെ ഇടപെടല്‍ നടത്തും.
പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായിതന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ആഴക്കടലിനെ ലോകത്തെതന്നെ വലിയ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുന്ന കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്രം ആഴക്കടല്‍ ലോകത്തെ ഏറ്റവും വലിയ കുത്തക മുതലാളിമാര്‍ക്ക് നല്‍കുകയാണ്.
സിപിഎം ഇതിനെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരും എതിരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.