തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കെതിരേ ആഞ്ഞടിച്ച് തമിഴ് നടന് വിവേക് രംഗത്ത്. കാര്‍ത്തിയും നയന്‍സും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാഷ്മോരയുടെ പ്രമോഷന് പരിപാടികള്‍ക്കിടയാണ് വിവേക് മലയാളി നടിക്കെതിരേ ആഞ്ഞടിച്ചത്. ബിഗ് ബജറ്റില്‍ തയാറാക്കിയ സിനിമയുടെ പ്രമോഷന് പരിപാടികളില്‍ പങ്കെടുക്കാന്‍ നയന്‍താര തയ്യാറായിരുന്നില്ല. ഇതാണ് താരത്തെ വിമര്‍ശനത്തിന് ഇരയാക്കിയത്. നായികമാര്‍ പ്രമോഷന് പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നാലും ഇങ്ങനെയുള്ള നായികമാര്‍ക്ക് അധികം പ്രതിഫലം നല്‍കേണ്ട എന്നതിനാല്‍ നിര്‍മാതാവ് രക്ഷപ്പെട്ടെന്നും വിവേക് പറഞ്ഞു. ദീപാവലി റിലീസായി കാഷ്മോര തീയറ്ററുകളിലെത്തും.
അടുത്തിടെ നയന്‍താര നിര്‍മാതാക്കള്‍ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ തനിക്കൊപ്പം വരുന്നവരെ താമസിപ്പിക്കണമെന്നും വലിയ ആഡംബരം വേണമെന്നുമൊക്കെ നയന്‍സ് വാശിപിടിക്കുമത്രേ. പല നിര്‍മാതാക്കളും ഇവരുടെ രീതിക്കെതിരേ നടികര്‍ സംഘത്തിന് പരാതി നല്‍കിയിരുന്നു. ഷൂട്ടിംഗിനിടെ കാമുകനൊപ്പം സൊള്ളാനും കറങ്ങാനുമൊക്കെയാണ് നയന്‍സിന് താല്പര്യമെന്നും വാര്‍ത്തകളുണ്ടായിരുന്നു.