വത്തിക്കാൻ: ശ്വാസകോശ അണുബാധമൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതൽ മോശമായതായി റിപ്പോർട്ട്. രണ്ടുതവണ ശ്വാസതടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും നിലവിൽ കൃത്രിമ ശ്വാസം നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
മാർപാപ്പ ക്ഷീണിതനാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു. മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാല സമർപ്പണം തുടരുകയാണ്.