ബ​സി​ന്‍റെ മു​ൻ​ഡോ​റി​ലൂ​ടെ ക​യ​റി സ്ത്രീ​ക​ളു​ടെ ഇ​ട​യി​ൽ നി​ന്ന് ശ​ല്യ​പ്പെ​ടു​ത്ത​ൽ; ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​ർക്ക് ക്രൂ​ര​മ​ർ​ദ​നം; ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച രാ​ജു​വി​നെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ബ​സി​നു​ള്ളി​ൽ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത് പൂവാലൻ. ചോദ്യം ചെയ്ത ക​ണ്ട​ക്ട​റെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ഭീ​കാ​ര​ന്ത​രീ​ക്ഷം സൃ​ഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവ്  പോലീസ് പിടിയിൽ

കെ​എ​സ്ആ​ർ​ടി​സി പൂ​വാ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സോ​മ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​ഇ​യാ​ൾ പൂ​വാ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​തേ​ടി. സം​ഭ​വ​ത്തി​ൽ ക​രും​കു​ളം പു​ല്ലു​വി​ള പി.​പി. വി​ളാ​കം ഹൗ​സി​ൽ രാ​ജു(28)​വാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ കൊ​ച്ചു​പ​ള്ളി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പൂ​വാ​റി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ അ​മ്പ​ല​ത്ത​റ​യി​ൽ നി​ന്നാ​ണ് രാ​ജു ക​യ​റി​യ​ത്. മു​ൻ​വാ​തി​ലി​ലൂ​ടെ ക​യ​റി​യ ഇ​യാ​ൾ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി. ഇ​തു​ക​ണ്ട ഡ്രൈ​വ​ർ വി​വ​രം ക​ണ്ട​ക്ട​റോ​ടു പ​റ​ഞ്ഞു.

ഇ​തു ചോ​ദ്യ​ചെ​യ്ത ക​ണ്ട​ക്ട​റോ​ട് ത​ട്ടി​ക്ക​യ​റി​യ പ്ര​തി അ​സ​ഭ്യം വി​ളി​ക്കാ​ൻ തു​ട​ങ്ങി. ക​രി​ച്ച​ൽ എ​ത്തി​യ​തോ​ടെ ക​ണ്ട​ക്ട​റു​ടെ അ​ടു​ത്തെ​ത്തി ബാ​ഗ് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം മു​ഖ​ത്തും നെ​ഞ്ചി​ലും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു ന​ൽ​കി.

Related posts

Leave a Comment