വിമാനയാത്രയ്ക്കിടെ നടന് പൃഥ്വിരാജ് സുകുമാരനെ കണ്ട സന്തോഷത്തില്‍ നടി അഹാന കൃഷ്ണ. പൃഥ്വിരാജിനൊപ്പമുളള ചിത്രത്തോടൊപ്പമാണ് അതിരാവിലെയുളള വിമാനയാത്രകള്‍ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാണ് എന്ന് അഹാന കുറിച്ചത്.
‘ആഖോം മേ തേരി ’എന്ന ഗാനമാണ് അഹാന ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. സാധാരണ അതിരാവിലെയുളള വിമാനയാത്രകള്‍ എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാന്‍ അങ്ങനെ പറയില്ല, കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാന്‍ കഴിഞ്ഞു എന്നുളളതാണ്.
മറ്റൊന്ന് മേഘങ്ങള്‍ക്ക് മുകളില്‍ നിന്നുളള മനോഹരമായ സൂര്യോദയം കാണാന്‍ കഴിഞ്ഞു എന്നുളളതുമാണ്. ഇത് രണ്ടും സംഭവിക്കുമമ്പാള് എന്റെ മനസില്‍ ഓടിക്കൊണ്ടിരുന്ന പാട്ടാണിത്. അഹാന കൃഷ്ണ കുറിച്ചു.