എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ​ക്ക് പ​തി​നേ​ഴ​ര വ​ർ​ഷം ത​ട​വും പി​ഴ​യും

കോ​ട്ട​യം:​ ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ​യും സം​ഘ​ത്തെ​യും കുരുമു​ള​ക് സ്പ്രേ ​അ​ടി​ച്ച് മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു പ​തി​നേ​ഴ​ര വ​ർ​ഷം ത​ട​വ്.​

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കൊ​പ്രാ​യി​ൽ അ​ലോ​ട്ടി എ​ന്ന ജെ​യ്സ്മോ​ൻ (31), ച​ക്കി​ട്ട​പ​റ​മ്പി​ൽ അ​ഖി​ൽ​രാ​ജ് (28), വി​ല്ലൂന്നി സ്വ​ദേ​ശി​ക​ളാ​യ പൊ​രു​ന്ന​കോ​ട്ടി​ൽ ലി​റ്റോ മാ​ത്യു (26), പാ​ല​ത്തി​ൽ ടോ​മി ജോ​സ​ഫ് (28), തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ സ​ത്യ​ൻ (25) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി ഡി.​എ.​ മ​നീ​ഷ് 17 വ​ർ​ഷ​വും ആറ് മാ​സ​വും ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്.

ക​ഞ്ചാ​വ് വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​യ അ​ലോ​ട്ടി​യു​ടെ വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി ര​ഹ​സ്യവി​വ​രം കി​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് റെ​യ്ഡ് ന​ട​ത്താ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ദ്യോഗസ്ഥ​രെ ആ​ക്ര​മി​ച്ച​ത്. മൂ​ന്നാം പ്ര​തി ജി​ബി​ൻ ബി​നോ​യി വി​ചാ​ര​ണ​വേ​ള​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യി​രു​ന്നു.

2018 മേയ് എട്ടിനാ​യിരുന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ർ​പ്പൂ​ക്ക​ര കോ​ലേ​ട്ട​മ്പ​ലം ഭാ​ഗ​ത്തു​ള്ള ഒ​ന്നാം​പ്ര​തി അ​ലോ​ട്ടി എ​ന്ന ജെ​യ്‌​സ് മോ​ന്‍റെ വീ​ട് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ്ഇ​ൻ​സ്പെ​ക്ട​ർ രാ​കേ​ഷ് ബി. ​ചി​റ​യാ​ത്തി​നെ​യും സം​ഘ​ത്തി​നെ​യും ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ട്ട​ത്.

ഗാ​ന്ധി​ന​ഗ​ർ അ​ഡീ​ഷ​ണ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കെ. ​ആ​ർ. ഹ​രി​കു​മാ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സ​ണ്ണി ഡേ​വി​ഡ്, അ​ഡ്വ. ധ​നു​ഷ് ബാ​ബു, അ​ഡ്വ. സി​ദ്ധാ​ർ​ഥ് എ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment