മലയാളം പഠിക്കാൻ കുട്ടികൾ കുറവ്; മ​ല​യാ​ളം മീ​ഡി​യ​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ 5 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ കൂടുതൽ

ചാ​ത്ത​ന്നൂ​ർ:​ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ മ​ല​യാ​ളം മീ​ഡി​യ​ത്തെ അ​പേ​ക്ഷി​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന. 24-25-​ൽ കേ​ര​ള​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ആ​കെ കു​ട്ടി​ക​ൾ 3287675. ഇ​തി​ൽ 1857560 കു​ട്ടി​ക​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലും 1399146 കു​ട്ടി​ക​ൾ മ​ല​യാ​ളം മി​ഡി​യ​ത്തി​ലും പ​ഠി​ക്കു​ന്നു.

മ​ല​യാ​ളം മീ​ഡി​യ​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ 5 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ കൂ​ടു​ത​ൽ. ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ​യും ഈ ​വ്യ​ത്യാ​സം പ്ര​ക​ട​മാ​ണ്. ഇ​ക്കൊ​ല്ലം പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ചു എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന 398040കു​ട്ടി​ക​ളി​ൽ 154200 കു​ട്ടി​ക​ൾ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​മ്പോ​ൾ 243840കു​ട്ടി​ക​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ നി​ന്നാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് . ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ 89640 കു​ട്ടി​ക​ൾ കൂ​ടു​ത​ൽ.

2012ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം സ്കൂ​ളു​ക​ളി​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ങ്കി​ൽ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ ഒ​രു ഡി​വി​ഷ​ൻ എ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​തി​ന്‍റെ മ​റ​വി​ൽ പലയിടത്തും മ​ല​യാ​ളം മീ​ഡി​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ചു കാ​ണി​ച്ചു സ്കൂ​ളു​ക​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്നു.

​ഥാ​ർ​ത്ഥ​ത്താ​ൽ സ​ർ​ക്കാ​ർ സ്ഥി​തി​വി​വ​ര ക​ണ​ക്ക് പ്ര​കാ​ര​മു​ള്ള കു​ട്ടി​ക​ൾ സ്കൂ​ളു​ക​ളി​ൽ ഇ​ല്ല . പ​ല സ്കൂ​ളു​ക​ളി​ലും മ​ല​യാ​ളം മീ​ഡി​യം ക്ലാ​സു​ക​ൾ ത​ന്നെ​യി​ല്ല.

കു​ട്ടി​ക​ളു​ടെ പ​ഠ​നം മാ​ധ്യ​മ സം​ബ​ന്ധി​ച്ച് ആ​ന്‍റി ക​റ​പ്ഷ​ൻ പീ​പ്പി​ൾ​സ് മു​വ്മെന്‍റ് കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​നന്‍റ് ജി.ദി​വാ​ക​ര​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ ല​ഭി​ച്ച​ത്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment