തിരുവനന്തപുരം: ലോക വനിതാദിനമായ ഇന്ന് ആശാപ്രവർത്തകരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളിൽ നിന്നുള്ള കൂടുതൽ വനിതകൾ സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റ് നടയിൽ എത്തി.
വനിതകളുടെ മഹാസംഗമ വേദിയായി മാറിയിരിക്കുകയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരവേദി. ഇന്ന് 27 -ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ആശപ്രവർത്തകരുടെ അതിജീവന സമരം.
ഓണറേറിയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശപ്രവർത്തകർ നടത്തുന്ന സമരത്തിനെതിരേയുള്ള നിലപാടുമായാണ് സംസ്ഥാന സർക്കാരും സിപിഎമ്മും നീങ്ങുന്നത്.
അതേ സമയം പ്രതിപക്ഷ കക്ഷികളും വിവിധ സംഘടനകളും ഓരോ ദിവസവും ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിന്തുണ നൽകുകയാണ്.