കാ​സ​ർ​ഗോ​ട്ട് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും അ​യ​ൽ​വാ​സി​യാ​യ യു​വാ​വും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കാ​സ​ർ​ഗോ​ട്: പൈ​വ​ളി​ഗ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യും യു​വാ​വും മ​രി​ച്ച​നി​ല​യി​ൽ. 15കാ​രി ശ്രേ​യ​യും അ​യ​ൽ​വാ​സി​യാ​യ പ്ര​ദീ​പു​മാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ​യും 42കാ​ര​നാ​യ യു​വാ​വി​നെ​യും 26 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യി​രു​ന്നു.  ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫാ​യ​ത് ഒ​രേ സ്ഥ​ല​ത്ത് നി​ന്നാ​യി​രു​ന്നു. ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ര​ണ്ട്പേ​രേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 12ന് ​പു​ല​ർ​ച്ചെ​യാ​ണ് ശ്രേ​യ എ​ന്ന 15 വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. പൈ​വ​ളി​ഗ​യി​ലെ പ്രി​യേ​ഷ്-​പ്ര​ഭാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശ്രേ​യ. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. അ​ന്നേ​ദി​വ​സം ത​ന്നെ പ്ര​ദേ​ശ​വാ​സി​യാ​യ പ്ര​ദീ​പ് എ​ന്ന​യാ​ളെ​യും കാ​ണാ​താ​യി. ഇ​യാ​ളെ​യും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

പ്ര​ദേ​ശ​ത്ത് ഡോ​ഗ് സ്ക്വാ​ഡും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും നൂ​റി​ലേ​റെ​പ്പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment