ടോ​​സ് ന​​ഷ്ടം തു​​ട​​ർ​​ക്ക​​ഥ

ദുബായി: രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ടോ​​സ് ന​​ഷ്ട​​പ്പെ​​ടു​​ന്ന​​ത് തു​​ട​​ർ​​ച്ച​​യാ​​യ 15-ാം ത​​വ​​ണ. ഇ​​തി​​ൽ 12 എ​​ണ്ണ​​വും രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ. മൂ​​ന്ന് എ​​ണ്ണം കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലും. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ മു​​ത​​ൽ ഇ​​തു​​വ​​രെ ഒ​​രു ത​​വ​​ണ​​പോ​​ലും ഇ​​ന്ത്യ​​യെ ടോ​​സ് ഭാ​​ഗ്യം തു​​ണ​​ച്ചി​​ല്ല.

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി ടോ​​സ് ന​​ഷ്ട​​പ്പെ​​ടു​​ന്ന ക്യാ​​പ്റ്റ​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഒ​​പ്പ​​വും രോ​​ഹി​​ത് ശ​​ർ​​മ​​യെ​​ത്തി. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ മു​​ൻ ക്യാ​​പ്റ്റ​​ൻ ബ്ര​​യാ​​ൻ ലാ​​റ​​യും തു​​ട​​ർ​​ച്ച​​യാ​​യി 12 ത​​വ​​ണ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട ക്യാ​​പ്റ്റ​​നാ​​ണ്. 1998 ഒ​​ക്ടോ​​ബ​​ർ മു​​ത​​ൽ 1999 മേ​​യ് വ​​രെ​​യാ​​യി​​രു​​ന്നു ലാ​​റ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ വി​​ൻ​​ഡീ​​സി​​ന്‍റെ ടോ​​സ് ന​​ഷ്ടം. രോ​​ഹി​​ത്, ലാ​​റ എ​​ന്നി​​വ​​ർ​​ക്കു പി​​ന്നി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ പീ​​റ്റ​​ർ ബൊ​​റെ​​നാ​​ണ് (11) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ഒ​​രു ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​രി​​ക്ക​​ൽ​​പ്പോ​​ലും ഇ​​ന്ത്യ​​ക്കു ടോ​​സ് ല​​ഭി​​ക്കാ​​തി​​രി​​ക്കു​​ന്ന​​തും ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യം. 2025 ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ടം മു​​ത​​ൽ ഫൈ​​ന​​ൽ​​വ​​രെ​​യാ​​യി അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ ക​​ളി​​ച്ച​​ത്.

Related posts

Leave a Comment