തനിക്ക് പ്രിയപ്പെട്ട നടിയാണ് തമന്നയെന്ന് ലിംഗുസാമി. പയ്യ എന്ന എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ 19-20 വയസേ തമന്നയ്ക്കുള്ളൂ. നയൻതാരയായിരുന്നു സിനിമ ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം എനിക്കും അവർക്കുമിടയിൽ ഒരു കാര്യത്തിൽ അഭിപ്രായം വ്യത്യാസം വന്നു.
അങ്ങനെയാണ് തമന്ന വന്നത്. തമന്ന ഷൂട്ടിംഗുമായി നന്നായി സഹകരിച്ചു. കാർ യാത്രയാണ് സിനിമയിൽ. എല്ലായിടത്തും കാരവാൻ കൊണ്ട് വാരാനാകില്ല. കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകില്ല. ലൈറ്റ് പോകും ഉടനെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാൽ മൂന്ന് പേർ സാരി മറച്ച് നിന്നാൽ മതി.
തമന്ന ഡ്രസ് മാറി റെഡി സർ എന്ന് പറഞ്ഞ് വരും. കൃത്യനിഷ്ഠയുണ്ട്. നീ കരീന കപൂറിനെ പോലെ വളർന്ന് വരുമെന്ന് ഞാനന്ന് പറഞ്ഞു. ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല. തമന്ന അത്രയും ആത്മാർഥതയുള്ള നടിയാണ്. ഇന്നും തമന്ന ലൈം ലൈറ്റിലുണ്ട്. പയ്യയുടെ റീ റിലീസ് സമയത്ത് വീട്ടിൽ പോയി ഒരു ബാക്കെ കൊടുത്തു. എന്നോട് വലിയ ബഹുമാനമാണ് തമന്നയ്ക്ക് എന്ന് ലിംഗുസാമി പറഞ്ഞു.