അയോധ്യ: ഉത്തർപ്രദേശിൽ നവവധുവിനെ ആദ്യരാത്രിയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. അയോധ്യ കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സാദത്ത് ഗഞ്ച് പ്രദേശത്താണു ശനിയാഴ്ചയാണു സംഭവം. ശിവാനി എന്ന യുവതിയാണു മരിച്ചത്. ശനിയാഴ്ചയായിരുന്നു പ്രദീപും ശിവാനിയും വിവാഹിതരായത്.
ഇന്നലെ രാവിലെ ദമ്പതിമാർ ഉറങ്ങിയിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
ശിവാനിയുടെ മൃതദേഹം കട്ടിലിലും പ്രദീപിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.