മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം താൻ ആസ്വദിച്ചിരുന്നു എന്ന് മഞ്ജു പിള്ള. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റിവച്ചു.
സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു. കുഞ്ഞിനെ ജോലിക്കാരിയുടെ കൈയിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വൈകുംന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം.
മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ട്. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല കാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നു എന്ന് മഞ്ജു പിള്ള.