വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.
സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്നു പുടിൻ പറഞ്ഞിരുന്നു.
വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുടിൻ പറഞ്ഞു. യുഎസ് ശിപാർശകൾ അംഗീകരിക്കുന്നുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രെയ്നിൽ സമാധാനത്തിനു സാധ്യത തെളിഞ്ഞിട്ടുണ്ട്.