മനുഷ്യനുമായി വേഗത്തിൽ ഇടപെഴകുന്ന മൃഗങ്ങളാണ് നായകൾ. അതുകൊണ്ട്തന്നെ മിക്കവരും വീടുകളിൽ നായകളെ വളർത്താറുണ്ട്. നായകളെ ഏറ്റവും കൂടുതൽ സ്നേഹിച്ച യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇംഗ്ലണ്ടിലെ സ്വീഡൻ സ്വദേശിയായ ജെമ്മ ഹാർട്ട് എന്ന 45കാരി തന്റെ മക്കളെപ്പോലെ സ്നേഹിച്ച് രണ്ട് നായകളെ വളർത്തി. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ജെമ്മയ്ക്ക് നായകൾ ആയിരുന്നു മറ്റൊരു ആശ്വാസം. ഭർത്താവ് ഉപേക്ഷിച്ചതോടെ കടുത്ത വിഷാദത്തിലായിരുന്ന ഇവർക്ക് കൂട്ടായി ആ വീട്ടിൽ രണ്ട് നായകളും ഉണ്ടായിരുന്നു. എന്നാൽ വിഷാദം കടുത്തതോടെ ജെമ്മ ആത്മഹത്യ ചെയ്തു.
ഒരുമാസം ആയിട്ടും ജെമ്മയെ വീടിനു പുറത്തേക്ക് കണ്ടിരുന്നില്ല. മാത്രമല്ല വീട്ടിൽ നായകൾ നിർത്താതെ കുരച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇവരുടെ അസഹനീയമായ കുരകേട്ട് അയൽവാസികൾ വീട് പരിശോധിക്കാൻ തുടങ്ങി. വീട് തുറന്നു നോക്കിയ അയൽക്കാർ ഞെട്ടിപ്പോയി.
തറയിൽ നായകൾ പാതി ഭക്ഷിച്ച നിലയിൽ ജെമ്മയുടെ മൃതശരീരം കിടക്കുന്നു. അതിനു തൊട്ടടുത്തായി ഒരു നായ ചത്തു കിടക്കുന്നു. ഒരെണ്ണം അവശ നിലയിലും. ഇത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. ഫോറൻസിക് പരിശോധനയിൽ ജെമ്മ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. ഇവരുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മരണശേഷം പട്ടിണിയിലായ നായ്ക്കൾ അവരുടെ മൃതദേഹം ഭക്ഷിച്ചതായിരിക്കാമെന്നും പോലീസ് പറഞ്ഞു.