കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കിയില്ലങ്കിൽ അപകടം ക്ഷണിച്ചു വരുത്തുന്ന ഉപകരണമാണ് എസി. മിക്ക വീടുകളിലും ഇപ്പോൾ എസി ഉണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ആകുന്നത്.
വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലെ എസിയിൽ നിന്ന് പാന്പിനെയും പാന്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയ വാർത്തയാണ് വൈറലാകുന്നത്.
കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന എസിയിൽ നിന്നാണ് പാന്പ് സംഘത്തെ കണ്ടെത്തിയത്. ആദ്യം ഒരു പാന്പ് മാത്രമാണെന്നാണ് വിചാരിച്ചത്. എന്നാൽ അൽപ സമയത്തിനു ശേഷം എസിയിൽ നിന്ന് വരി വരിയായി പാന്പ് പുറത്തേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്.
അത്യധികം അപകടമുണ്ടെന്ന് കണ്ടതോടെ സത്യനാരായണ ഉടൻതന്നെ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരന്റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.