തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിൽ ഉദിച്ചതാണ് ആശപ്രവർത്തകരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു.
ആശാപ്രവർത്തകരെ ആരൊക്കെയൊ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയിരിക്കുന്നത്. അവർ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറണം. തികച്ചും രാഷ്ട്രീയപ്രേരിതമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.
ആശപ്രവർത്തകർക്ക് ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.