ഐ​എ​സ്‌ നേ​താ​വ് അ​ബു ഖ​ദീ​ജ ഇ​റാ​ഖി​ൽ കൊ​ല്ല​പ്പെ​ട്ടു

ഡ​മാ​സ്‌​ക​സ്: തീ​വ്ര​വാ​ദ ഗ്രൂ​പ്പാ​യ ഇ​സ് ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) ഇ​റാ​ഖി​ലെ​യും സി​റി​യ​യി​ലെ​യും നേ​താ​വ് അ​ബു ഖ​ദീ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബ്ദു​ള്ള മ​കി മു​സ്‌​ലേ അ​ല്‍-​റി​ഫാ​യി കൊ​ല്ല​പ്പെ​ട്ടു.

അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​റാ​ഖി സു​ര​ക്ഷാ സേ​ന​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ വ​ധി​ച്ച​തെ​ന്നാ​ണു വി​വ​രം.

ഐ​എ​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ ആ​ഗാ​ള നേ​താ​വ് പ​ദ​വി​യി​ലേ​ക്ക് നേ​ര​ത്തെ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് അ​ബു ഖ​ദീ​ജ. ഇ​റാ​ഖി പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ഷി​യ അ​ല്‍-​സു​ഡാ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ച​ത്. ഇ​റാ​ഖി​ലെ​യും ലോ​ക​ത്തി​ലെ​ത​ന്നെ​യും ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച തീ​വ്ര​വാ​ദി​യാ​ണ് ഇ​യാ​ളെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment