വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യുഎസിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് റുബിയോ അറിയിച്ചു. ഇബ്രാഹിം റസൂൽ അമേരിക്കയെയും ട്രംപിനെയും വെറുക്കുന്നയാളാണെന്നും റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.
ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ വിമർശിച്ച് ഡോണൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു.