വീട്ടില്‍ എപ്പോഴും എന്നോട് ഓരോന്ന് പറയും. ഗായത്രി അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത്. നീ എന്താണ് ഇങ്ങനെ സംസാരിക്കുന്നത്. ആള്ക്കാര് നിന്നെ കളിയാക്കുകയാണ്, നിനക്കത് മനസിലാകുന്നില്ലേ. എങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കും. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
എല്ലാവരും വീട്ടുകാരോടാണ് ചോദിച്ചുകൊണ്ടിരുന്നത്. വലിയ പ്രശ്നം തന്നെയായിരുന്നു. എനിക്ക് അറിയായിരുന്നു ഞാന്‍ ആ ട്രോളുകള്‍ അര്‍ഹിച്ചിരുന്നുവെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ ഓക്കെ ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് നിന്നത്. എന്തുകൊണ്ട് ആളുകള്‍ എന്നെ ട്രോളുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. മറിച്ച് എന്തോ ഒരു കാരണമുള്ളത് കൊണ്ടാണ് ഇങ്ങനെ ട്രോളുന്നത് എന്നാണ് ചിന്തിച്ചത്.
ട്രോളുകളൊന്നും ഞാന്‍ തടയാനൊന്നും പോയില്ല. ഞാന്‍ എന്റേതായ ലോകത്തായിരുന്നു. ഞാന്‍ നന്നാകും എന്ന് എനിക്ക് അറിയായിരുന്നു. ആ സമയത്ത് ഞാന്‍ എന്റെ പൊട്ട അവസ്ഥയിലൂടെയാണ് കടന്നുപോയത്. അതൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കറിയാമായിരുന്നു ആ സമയം കഴിഞ്ഞാല്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് എന്ന് ഗായത്രി സുരേഷ്.