ഉ​ത്സ​വം കൂ​ടാ​നെ​ത്തി​യ വ​യോ​ധി​ക​യു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചു: ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല സൂ​ത്ര​ത്തി​ൽ യു​വാ​വ് ത​ട്ടി​യെ​ടു​ത്തു

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ഉ​​ത്സ​​വ​​ത്തി​​നെ​​ത്തി​​യ വ​​യോ​​ധി​​ക​​യു​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സൗ​​ഹൃ​​ദം സ്ഥാ​​പി​​ച്ച് യു​​വാ​​വ് ത​​ട്ടി​​യെ​​ടു​​ത്തു. വ​​ട​​യാ​​ർ ഇ​​ള​​ങ്കാ​​വ് ദേ​​വീ​​ക്ഷേ​​ത്ര വ​​ള​​പ്പി​​ൽ വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 1.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

മു​​ള​​ക്കു​​ളം കീ​​ഴൂ​​രി​​ലു​​ള്ള 63 കാ​​രി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ ക​​ഴു​​ത്തി​​ൽ കി​​ട​​ന്ന ര​​ണ്ട​​ര പ​​വ​​ൻ തൂ​​ക്കം വ​​രു​​ന്ന സ്വ​​ർ​​ണ​​മാ​​ല​​യും കൈ​​യി​​ലെ അ​​ര​​പ്പ​​വ​​ന്‍റെ സ്വ​​ർ​​ണ മോ​​തി​​ര​​വു​​മാ​​ണ് യു​​വാ​​വ് ത​​ട്ടി​​യെ​​ടു​​ത്ത​​ത്. 19,000 രൂ​​പ ആ​​ലു​​വ​​യി​​ലു​​ള്ള ക​​മ്പ​​നി​​യി​​ൽ കൊ​​ടു​​ത്താ​​ൽ ഒ​​ൻ​​പ​​ത് ല​​ക്ഷം രൂ​​പ സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്നു കി​​ട്ടു​​മെ​​ന്ന് പ​​റ​​ഞ്ഞാ​​ണ് യു​​വാ​​വ് വ​​യോ​​ധി​​ക​​യെ ക​​ബ​​ളി​​പ്പി​​ച്ച​​ത്.

പ​​ണ​​മി​​ല്ലെ​​ന്ന് ആ​​ദ്യം പ​​റ​​ഞ്ഞ ഇ​​വ​​രു​​ടെ ഫോ​​ൺ വാ​​ങ്ങി മ​​ക്ക​​ളെ വി​​ളി​​ക്കു​​ന്ന​​താ​​യി ഭാ​​വി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് ക​​ഴു​​ത്തി​​ൽ കി​​ട​​ക്കു​​ന്ന സ്വ​​ർ​​ണ​​മാ​​ല വാ​​ങ്ങി​​ക്കാ​​ൻ മ​​ക്ക​​ൾ പ​​റ​​ഞ്ഞ​​താ​​യി വ​​യോ​​ധി​​ക​​യെ വി​​ശ്വ​​സി​​പ്പി​​ച്ച ശേ​​ഷം ആ​​ഭ​​ര​​ണ​​ങ്ങ​​ൾ കൈ​​ക്ക​​ലാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. രാ​​ത്രി വൈ​​കി വീ​​ട്ടി​​ലെ​​ത്തി​​യ മ​​ക്ക​​ളോ​​ട് വീ​​ട്ട​​മ്മ വി​​വ​​രം പ​​റ​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ത​​ട്ടി​​പ്പ് മ​​ന​​സി​​ലാ​​യ​​ത്.

തു​​ട​​ർ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് പ​​രി​​സ​​ര​​ത്തെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. പ്ര​​തി​​യെ​​ക്കു​​റി​​ച്ച് സൂ​​ച​​ന​​ക​​ൾ ല​​ഭി​​ച്ച​​താ​​യി അ​​റി​​യു​​ന്നു.

Related posts

Leave a Comment