റോഡിലൂടെ സുരക്ഷിതമായി വാഹനം ഓടിക്കണമെന്ന് പറയുന്പോഴും യാതൊരു ശ്രദ്ധയുമില്ലാതെ വാഹനം ഓടിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റിലുമുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ അലക്ഷ്യമായി വാഹനം ഓടിക്കുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു ഡ്രൈവർ കാറോടിക്കുന്നതിനിടയിൽ പബ്ജി കളിക്കുന്നതാണ് വീഡിയോയിൽ കാണുന്നത് അതും അയാൾ ഗെയിമിൽ തന്നെ മുഴുകിക്കൊണ്ടാണ് കാർ ഓടിക്കുന്നത്.
കാറിനു പിൻസീറ്റിലിരുന്ന യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. പൂർണമായും ഡ്രൈവറുടെ ശ്രദ്ധ ഗെയിം കളിക്കുന്നതിൽ തന്നെയാണ്. അയാൾക്ക് റോഡിൽ തീരേയും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്.
ചില സമയങ്ങളിൽ അയാൾ രണ്ട് കൈയും ഉപയോഗിച്ച് ഗെയിം കളിക്കുന്നതും കാണാം. വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകൾ വിമർശനവുമായി എത്തി. തീർച്ചയായും ഡ്രൈവർക്കെതിരേ നടപടി എടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്. ബന്ധപ്പെട്ട അധികാരികളുടെ പക്കൽ എത്തുന്നതുവരെ ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യാമെന്ന് പറഞ്ഞവരും കുറവല്ല. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.