ഭ​ക്ത​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​ത്തി​ര​ട്ടി വ​ർ​ധ​ന​വ്: അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 400 കോ​ടി നി​കു​തി അ​ട​ച്ചെ​ന്ന് രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ്

ല​ക്നോ: ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ സ​ർ​ക്കാ​രി​ലേ​ക്ക് 400 കോ​ടി രൂ​പ നി​കു​തി അ​ട​ച്ചെ​ന്ന് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ്. 2020 ഫെ​ബ്രു​വ​രി അ​ഞ്ചി​നും 2025 ഫെ​ബ്രു​വ​രി അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് തു​ക അ​ട​ച്ച​തെ​ന്ന് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ 270 കോ​ടി രൂ​പ ച​ര​ക്ക് സേ​വ​ന നി​കു​തി​യാ​യി (ജി​എ​സ്ടി) അ​ട​ച്ച​പ്പോ​ൾ, ബാ​ക്കി 130 കോ​ടി രൂ​പ വി​വി​ധ നി​കു​തി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ട​ച്ചു.

അ​യോ​ധ്യ​യി​ൽ ഭ​ക്ത​രു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​ത്തി​ര​ട്ടി വ​ർ​ധ​ന​വു​ണ്ടാ​യി. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കു നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു. മ​ഹാ​കും​ഭ​മേ​ള സ​മ​യ​ത്ത് 1.26 കോ​ടി ഭ​ക്ത​ർ അ​യോ​ധ്യ സ​ന്ദ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം 16 കോ​ടി സ​ന്ദ​ർ​ശ​ക​രാ​ണ് അ​യോ​ധ്യ​യി​ൽ എ​ത്തി​യ​ത്. അ​ഞ്ച് കോ​ടി ആ​ളു​ക​ൾ രാ​മ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു. ട്ര​സ്റ്റി​ന്‍റെ സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) ഉ​ദ്യോ​ഗ​സ്ഥ​ർ പ​തി​വാ​യി ഓ​ഡി​റ്റ് ചെ​യ്യാ​റു​ണ്ടെ​ന്നും റാ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment