മിക്ക അമ്മമാരും സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്നവരാണ്. ഭർത്താവിനേയും മക്കളേയുമൊക്കെ നോക്കി കഴിയുന്പോഴേക്കും സ്വന്തം കാര്യം ശ്രദ്ധിക്കാൻ സമയം കാണാറില്ല. സമയം ഉണ്ടെങ്കിൽത്തന്നെയും ആവൾ അതിനത്ര പ്രാധാന്യവും കൽപ്പിക്കാറില്ല. ഇപ്പോഴിതാ ഒരു അമ്മയെ മകൻ ഉപദേശിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
വാങ് നൻഹാവോ എന്ന 16 -കാരനാണ് തന്റെ അമ്മയ്ക്ക് ഉപദേശം കൊടുക്കുന്നത്. മകൻ തന്നെയാണ് അമ്മയുമൊത്തുള്ള സംഭാഷണത്തിന്റെ വീഡിയോയും പങ്കുവച്ചത്. ഷെജിയാങ് പ്രവിശ്യയിലെ നിങ്ബോയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് മകന്റെ ഉപദേശം.
ഒരു നല്ല കോട്ടും വിലയേറിയ ഫേസ് ക്രീമും വാങ്ങണം എന്നാണ് അവന്റെ ആദ്യത്തെ ഉപദേശം. അങ്ങനെ ഒന്നും വാങ്ങുന്നില്ലെങ്കിൽ അത് അച്ഛന്റേയോ തന്റേയോ കുഴപ്പമാണ്. സ്വന്തം കാര്യത്തിനു വേണ്ടി പണം ചെലവഴിക്കണം.
മകനായ തനിക്ക് വേണ്ടിയാണ് അമ്മ എല്ലാം ചെയ്യുന്നത്. അങ്ങനെയല്ല സ്വന്തം കാര്യത്തിൽ കൂടി അൽപം ശ്രദ്ധ നൽകണമെന്നും മകൻ അമ്മയോട് പറയുന്നു. എല്ലാത്തിനേക്കാൾ പ്രാധാന്യം സ്വന്തം സന്തോഷത്തിന് നൽകണം എന്നാണ് ഈ 16 -കാരൻ അമ്മയോട് പറയുന്നത്.