അ​മേ​രി​ക്ക​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്; മ​ര​ണം 42 ആ​യി,ഇ​നി​യും വീ​ശു​മെ​ന്നു മു​ന്ന​റി​യി​പ്പ്


വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റു​ക​ൾ ഇ​നി​യും ഉ​ണ്ടാ​കാ​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. മി​സി​സി​പ്പി, ലൂ​യി​സി​യാ​ന, ടെ​ന്ന​സീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

മി​സൗ​റി, മി​ഷി​ഗ​ൺ, ഇ​ല്ലി​നോ​യ്, ലൂ​യി​സി​യാ​ന, ടെ​ന്ന​സി മു​ത​ലാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശം​വി​ത​ച്ച​ത്. മി​സൗ​റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​തും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തും. 13 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ര​ണ്ട​ര ല​ക്ഷം പേ​ർ​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി.

Related posts

Leave a Comment