പ്രായയമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം മദർ മേരി വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. മകനെ വിജയ് ബാബു അവതരിപ്പിക്കുമ്പോൾ അമ്മയെ അവതരിപ്പിക്കുന്നത്, കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ലാലി പി എമ്മാണ്. കൂടാതെ നിർമൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവർക്കു പുറമെ ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആർ. വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ളവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്വര എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആർ. വാടിക്കൽ.
ബാനർ- മഷ്റൂം വിഷ്വൽ മീഡിയ, നിർമാണം- ഫർഹാദ്, അത്തിക്ക് റഹിമാൻ, ഛായാഗ്രഹണം-സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം- സലാം വീരോളി, ഗാനങ്ങൾ- ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം – സന്തോഷ്കുമാർ, കല- ലാലു തൃക്കുളം, കോസ്റ്റ്യും- നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം – എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസോസിയറ്റ് ഡയർക്ടേഴ്സ്- എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ്- പ്രശാന്ത് കൽപ്പറ്റ, പിആർഒ- അജയ് തുണ്ടത്തിൽ.