ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മടിയാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ആളുകളുടെ മനസിൽ സ്ഥാനം ഉറപ്പിക്കാനും ഗായത്രിക്ക് കഴിഞ്ഞു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഞാനും സഹോദരിയും ജനിച്ച നാൾമുതൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. ഒരു കാലം കഴിഞ്ഞാൽ നമ്മൾ അവിടുന്ന് പോകണമല്ലോ. സ്വയം ജീവിച്ച് പഠിക്കാനും ലോകം അറിയാനുമൊക്കെ പോണമല്ലോ. എല്ലാം പരീക്ഷിച്ചുനോക്കാൻ എനിക്കിഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ്.
പക്ഷേ അത്രയും ചേരുന്ന ഒരാളെ കിട്ടിയാൽ മാത്രമേ ഞാൻ കല്യാണം കഴിക്കുകയുള്ളു. നടക്കേണ്ട കാര്യങ്ങളൊക്കെ നടക്കേണ്ട സമയത്ത് നടക്കണമെന്നും ഇല്ലെങ്കിൽ ഫ്രസ്ട്രേഷൻസ് വരുമെന്നും അമ്മ പറയാറുണ്ട്. 26, 27 വയസുള്ളപ്പോൾ കല്യാണത്തെപ്പറ്റി അച്ഛൻ പറഞ്ഞിരുന്നു.
ഇപ്പോൾ പറയുന്നില്ല. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഇപ്പോൾ അതൊന്നും വലിയ പ്രയാസമുള്ള കാര്യങ്ങളല്ല. ബോളിവുഡിലേക്ക് ഇവിടുന്ന് എത്ര പേർ പോകുന്നു. ഒരുപാട് അവസരങ്ങളുണ്ട്. നമുക്ക് വേണമെന്നുണ്ടെങ്കിൽ ഹോളിവുഡിൽ വരെയെത്താം എന്ന് ഗായത്രി സുരേഷ്.