ഞാലിയാകുഴി: കൊറിയർ കമ്പനിയുടെ ബോർഡും ഫ്രൂട്സ് കച്ചവടവും മറയാക്കി ഹാൻസ് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട് മണലേച്ചിറയിൽ അനൂപ് (37) ആണ് പിടിയിലായത്.
ഞാലിയാകുഴിയിലുള്ള ട്രാക്കോൺ കൊറിയർ സർവീസ് എന്ന സ്ഥാപനത്തിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്.