ക​ണ്ണൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം ; 30ഓ​ളം പേ​ർ​ക്കു പ​രി​ക്ക്


ക​ണ്ണൂ​ർ: ച​ക്ക​ര​ക​ല്ല് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ൾ​പ്പെ​ടെ 30 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ൾ​ക്ക് ഗു​രു​ത​രം. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ചാ​ല കോ​യി​യോ​ട്, പൊ​തു​വാ​ച്ചേ​രി, ഇ​രി​വേ​രി, പ​നേ​രി​ച്ചാ​ൽ, മു​ഴ​പ്പാ​ല, ച​ക്ക​ര​ക്ക​ൽ ടൗ​ൺ, ച​ക്ക​ര​ക്ക​ല്ല് സോ​നാ റോ​ഡ്, ച​ക്ക​ര​ക്ക​ൽ സി​വി​ലി​ന് സ​മീ​പം എ​ന്നി​വി‌​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ​യു‌​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ടി.​കെ. രാ​മ​ച​ന്ദ്ര​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശാ​ന്ത (70), അ​നി​ഘ(10)​സി​നി അ​നി​ൽ(35)​സു​മ (47),വി​നാ​യ​ക​ൻ(4), മു​ഹ​മ്മ​ദ്(8)​സു​ൽ​ഫ​ർ(13), പ​നേ​രി​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ഘു രാ​ജ​ൻ(59)​എ. എം.​ര​മേ​ശ​ൻ(65), ഷൈ​ജു(42), ഷൈ​നി (44) ശ്രീ​ജ(49) രാ​മ​കൃ​ഷ്ണ​ൻ(54) സ​ജി​നി (45) ര​ഹി​ല (34) ജി​പേ​ഷ്(38) മ​നോ​ഹ​ര​ൻ(56) ഗോ​പി(42) താ​ഹി​റ (53) സ​നി​ത(38) രാ​ജേ​ഷ്(44) സാ​ജി​ദ്(18) ശ്രേ​യ(46) ശി​വ​ന്യ(15) ര​തു​ല(40) മു​ഴ​പ്പ​ലാ സ്വ​ദേ​ശി പ്ര​സ​ന്ന (70), ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ലം ഹു​സൈ​ൻ(21) ആ​ർ​വി മെ​ട്ട​യ​യി​ലെ ശ്രീ​ജ​ൻ(46),കോ​ള​ജ് വി​ദ്യാ​ർ​ഥി വി​ഷ്ണു(18), അ​ന​ഘ(21) തു​ട​ങ്ങി 30 ഓ​ളം പേ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ​സ് കാ​ത്ത് നി​ന്ന​വ​രെ​യും റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​യ​വ​രെ​യും വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലും അ​ടു​ക്ക​ള​യി​ലും നി​ന്ന​വ​രെ​യു​മാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.ചാ​ല കോ​യി​യോ​ട് റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന​വ​രെ​യാ​ണ് ആ​ദ്യം തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. പി​ന്നീ​ട് പൊ​തു​വാ​ച്ചേ​രി, ഇ​രി​വേ​രി, പ​നേ​രി​ച്ചാ​ൽ, മു​ഴ​പ്പാ​ല, ച​ക്ക​ര​ക്ക​ൽ ടൗ​ൺ, ച​ക്ക​ര​ക്ക​ൽ സോ​നാ​റോ​ഡ്, ച​ക്ക​ര​ക്ക​ൽ സി​വി​ൽ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ള​ള​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു.

​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ വീ​ടി​ന​ക​ത്തു​ക​യ​റി​യാ​ണ് സു​മ​യെ നാ​യ​ക​ടി​ച്ച​ത് . കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റു. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്പോ​ഴാ​ണ് അ​ന​ഘ​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​മ്മ ബാ​ഗ് എ​ടു​ത്ത് ത​ല്ലി​യ​ത് കൊ​ണ്ട് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളാ​യ വി​നാ​യ​ക​ൻ(4) മു​ഹ​മ്മ​ദ്(8) പ​രി​ക്കേ​റ്റ​ത്. കോ​ള​ജി​ൽ പോ​കാ​ൻ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന​തി​നി​ടെ വി​ഷ്ണു​വി​ന് ക​ടി​യേ​റ്റ​ത്. നെ​ഞ്ചി​ലും കൈ​ക്കും ക​ടി​യേ​റ്റു. വി​ഷ്ണു​വി​ന്‍റെ ഷ​ർ​ട്ട് തെ​രു​വു​നാ​യ ക​ടി​ച്ചു കീ​റി. പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തി​യ തെ​രു​വു​നാ​യ​യെ ഇ​നി​യും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related posts

Leave a Comment