എറണാകുളം കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (കുസാറ്റ്) ഹോസ്റ്റല്‍ അധികൃതരുടെ മിന്നല്‍ റെയ്ഡ്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് റെയ്ഡ് നടന്നത്. ഹോസ്റ്റലിലിരുന്ന് മദ്യപാനം നടത്തിയ നാലു പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്താക്കുകയും ചെയ്തു. രണ്ടുപേരില്‍ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി. ചൊവ്വാഴ്ച രാത്രിയാണു വനിതാ ഹോസ്റ്റലില്‍ മൂന്നു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
പെണ്‍കുട്ടികളുടെ മുറിയില്‍ നിന്നു മദ്യക്കുപ്പികളും കണ്ടെടുത്തു. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ഇവരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തതായി ഹോസ്റ്റല്‍ വാര്ഡന് അറിയിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു ബിടെക് ഹോസ്റ്റലില്‍ മദ്യപാനം നടത്തിയ മൂന്നു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. കുസാറ്റ് ക്യാമ്പസിനെതിരേ നാട്ടുകാരുടെ പരാതിയുമുണ്ട്. അതേസമയം, സംഭവത്തില്‍ വിദ്യാര്ഥിസംഘടനകളാരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല.
പെണ്‍കുട്ടികളില്‍ ചിലര്‍ രാത്രികാലങ്ങളില്‍ മദ്യപാനികളെപ്പോലെ നിലതെറ്റി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ റെയ്ഡിന് മുതിര്‍ന്നത്. വളരെ രഹസ്യമായിട്ടായിരുന്നു റെയ്ഡ്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മദ്യപാനം സര്‍വകലാശാലാ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാംപസില്‍ മദ്യത്തിനു പുറമേ മറ്റു ലഹരിവസ്തുക്കളും എത്തുന്നുണ്ട്. ഇതിനു ചില ജീവനക്കാരുടെ സഹായവുമുണ്ടെന്നാണ് സൂചന. രണ്ടുവര്‍ഷം മുന്‍പു ലഹരിമൂത്ത് കുസാറ്റിലെ ഒരു ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.