മട്ടന്നൂർ: മട്ടന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ 195 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (23) യാണ് പോലീസ് പിടികൂടിയത്.രഹസ്യവിവരത്തത്തുടർന്ന് നടത്തിയ പരിശോ ധനയിലാണ് യുവാവ് പിടിയിലായത്.
രാവിലെ ബംഗളൂരുവിൽനിന്ന് ബസിലെത്തിയ യുവാവ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഇരിട്ടി റോഡ് വഴി പോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. നിഷാദിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ചെറിയ 55 ബോട്ടിലുകളിൽ നിറച്ചാണ് കൊണ്ടുവന്നത്.
ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതിനാണ് ബോട്ടിലിൽ നിറച്ചുകൊണ്ടുവന്നത്. ബോട്ടലിൽനിന്ന് മാറ്റിയ ഹാഷിഷ് ഓയിൽ 195 ഗ്രാമാണ് ലഭിച്ചത്. നിഷാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്നു മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.