പ​തി​വ് തെ​റ്റി​ച്ചി​ല്ല, നോ​മ്പു​തു​റ​വി​ഭ​വ​ങ്ങ​ളു​മാ​യി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ എ​ത്തി

മാ​ന്നാ​ർ: ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ന് സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെയും ഇ​ര​ട്ടിമ​ധു​രം. പ​തി​വ് തെ​റ്റി​ക്കാ​തെ നോ​മ്പുതു​റ വി​ഭ​വ​ങ്ങ​ളു​മാ​യി ഇ​ത്ത​വ​ണ​യും ഗോ​പാ​ല​കൃ​ഷ്ൻ നാ​യ​ർ എ​ത്തി.​

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മാ​ന്നാ​ർ ഇ​ര​മ​ത്തൂ​ർ ജു​മാ മ​സ്ജി​ദി​ൽ 27ാം വ​ർ​ഷ​ത്തി​ലാ​ണ് കു​ര​ട്ടി​ക്കാ​ട് തി​രു​വ​ഞ്ചേ​രി​ൽ പു​ണ​ർ​ത​ത്തി​ൽ ടി.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളു​മാ​യ മു​സ്ലിം സ​ഹോ​ദ​ര​ങ്ങ​ളു​ടെ വ്ര​ത​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഇ​ഫ്താ​ർ വി​രു​ന്നി​ന് പ്ര​ചോ​ദ​ന​മാ​യ​ത്.

ആ​ദ്യ കാ​ല​ത്ത് ക​പ്പ വേ​വി​ച്ച​തും മീ​ൻക​റി​യും ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ക്കു​റി പ​ഴ​വ​ർ​ഗ​ങ്ങ​ളും ശീ​ത​ള പാ​നീ​യ​ങ്ങ​ളും ബി​രി​യാ​ണി​യു​മാ​ണ് ഇ​ഫ്താ​ർ വി​രു​ന്നി​നാ​യി ഒ​രു​ക്കി​യ​ത്. എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ലെ അ​വ​സാ​ന പ​ത്തി​ലെ ഒ​രു ദി​വ​സ​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

മാ​ന്നാ​റി​ന്‍റെ മ​ത സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര സ്നേ​ഹ​വും എ​ന്നെ​ന്നും നി​ല​നി​ൽ​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. എ​ൽ​ഐ​സി ഏ​ജ​ന്‍റും മാ​ന്നാ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബോ​ർ​ഡം​ഗ​വു​മാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മാ​ന്നാ​ർ ശാ​ഖ​യി​ൽ 43 വ​ർ​ഷം ഡെ​യി​ലി ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് ആ​യി​രു​ന്നു.

ര​ണ്ട് വ​ർ​ഷം മു​മ്പ് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു വി​ര​മി​ച്ച ഇ​ദ്ദേ​ഹം സാ​മൂ​ഹിക സാ​മു​ദാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ഡൊമി​നി​ക് ജോ​സ​ഫ്

Related posts

Leave a Comment