ഭാര്യയെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ജനരോഷം ഭയന്ന് പ്രതിയുമായുള്ള തെ​ളി​വെ​ടു​പ്പ് ര​ഹ​സ്യ​മാ​ക്കി; ക​ത്തി വാ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോലീസിന്

കോ​ഴി​ക്കോ​ട്: യു​വ​തി​യെ കു​ത്തി​ക്കൊല​പ്പെ​ടു​ത്തി​യ​കേ​സി​ല്‍ പ്ര​തി​യാ​യ  ഭ​ർ​ത്താ​വ് യാ​സി​റി​നെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച് പോ​ലീ​സ്. നാട്ടുകാ രുടെ ക​ന​ത്ത പ്ര​തി​ഷേ​ധ​വും ആക്ര​മ​ണസാ​ധ്യ​ത​യും മു​ന്‍​കൂ​ട്ടി​ക​ണ്ടാ​ണ് ഇ​ത്. ഭാ​ര്യ ഈ​ങ്ങാ​പ്പു​ഴ ക​ക്കാ​ട് ന​ക്ക​ല​മ്പാ​ട് സ്വ​ദേ​ശി ഷി​ബി​ല​യെ കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​ക​ൾ വാ​ങ്ങി​യ കൈ​ത​പ്പൊ​യി​ലി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. 

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന് മു​ന്നി​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പ്രതിയെ കൈ​ത​പ്പൊ​യി​ലി​ൽ എ​ത്തി​ച്ച​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ ആ​ളു​ക​ൾ കൂ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ​ള​രെ പെ​ട്ടെന്ന് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി തി​രി​കെ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. യാ​സി​ര്‍ ഇ​വി​ടെ നി​ന്നും ക​ത്തി വാ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ക​ക്കാ​ട് ന​ക്ക​ല​മ്പാ​ടു​ള്ള ഷി​ബി​ല​യു​ടെ വീ​ട്ടി​ലു​ൾ​പ്പെ​ടെ യാ​സി​റി​നെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​പ്പോ​ഴാ​ണ് ഷി​ബി​ല​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന സ​മ​യം  പോ​ലീ​സ് അ​റി​യി​ച്ചി​ട്ടി​ല്ല. 27 വ​രെ​യാ​ണ് യാ​സി​ർ  ക​സ്റ്റ​ഡ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ഷി​ബി​ല​യെ വീ​ട്ടി​ൽ ക​യ​റി യാ​സി​ർ കു​ത്തി​ക്കൊ​ന്ന​ത്. ഷി​ബി​ല​യു​ടെ പി​താ​വി​നും മാ​താ​വി​നും കു​ത്തേ​റ്റി​രു​ന്നു.​ ഇ​യാ​ളു​ടെ ല​ഹ​രി ബ​ന്ധ​ങ്ങ​ളെക്കുറി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. 

Related posts

Leave a Comment