ന്യൂഡൽഹി: പശ്ചിമ ബംഗാളിനുള്ള ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി.
കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമ്പന്നരുടെ ദല്ലാളായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. കേന്ദ്രമന്ത്രി ദരിദ്രർക്കുവേണ്ടി പ്രവർത്തിക്കുന്നില്ല. അതുകൊണ്ടാണ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയതെന്നും ബംഗാൾ സെറാംപുരിൽനിന്നുള്ള എംപി ആരോപിച്ചു.
എംജിഎൻആർഇജിഎ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ), പിഎംഎവൈജി (പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന) തുടങ്ങിയ പദ്ധതികൾ പ്രകാരമുള്ള കേന്ദ്രഫണ്ട് കഴിഞ്ഞ മൂന്നു വർഷമായി കുടിശികയാണെന്ന് ബാനർജി ആരോപിച്ചു.ബംഗാളിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ വിവേചനം കാണിക്കുകയാണെന്നും ബാനർജി പറഞ്ഞു. .