ജെമിനി സിനിമ ചെയ്യുമ്പോൾ കഥയിൽ എന്തോ മിസിംഗ് ആണെന്ന തോന്നൽ ഉണ്ടായിരുന്നു. കലാഭവൻ മണി ആദ്യം അഭിനയിച്ചപ്പോഴും ഇനിയുമെന്തോ വേണമെന്ന് തോന്നി.
ഇതിനിടെയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അദ്ദേഹം മിമിക്രി തുടങ്ങിയത്. പാമ്പായും ഒട്ടകമായുമൊക്കെ മണി മാറി. ഇത് കണ്ടപ്പോൾ തന്നെ സിനിമയിൽ ഉപയോഗപ്പെടുത്തണമെന്ന് സംവിധായകനോട് പറയുകയായിരുന്നു.
അങ്ങനെ കഥാപാത്രം തന്നെ മാറ്റൊരു രീതിയിലേക്ക് മാറ്റി. അതോടെ ഈ സിനിമ വിജയിക്കുമെന്നും ഉറപ്പായി. സുഹൃത്തെന്ന നിലയിലും സിനിമാമേഖലയ്ക്കും വലിയ നഷ്ടമാണ് മണിയുടെ വിയോഗം.
-വിക്രം