കരിയറിൽ ഇത്രയും വർഷത്തിനിടയിൽ എനിക്ക് തോന്നിച്ചത് എന്താണെന്ന് വച്ചാൽ ആർട്ടിസ്റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും. ഞാൻ ഭയങ്കരമാണെന്ന് തോന്നും, കാല് ഭൂമിയിൽനിന്ന് പൊങ്ങും. കാരണം നമ്മൾ സൂപ്പർ ആണെന്ന് ചുറ്റുമുള്ള ആളുകൾ മുഴുവൻ പറയും. അയ്യോ എന്തൊരു രസമാണ്, അഭിനയം സൂപ്പറാണ്, സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും.
കാരണം അത് അവരുടെ നല്ല മനസ് കൊണ്ട് അവർ പറയുന്നതാണ്. നമ്മളെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കും. ഞാനും അങ്ങനെ ഒക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇച്ചിരിയൊക്കെ പൊങ്ങിയെന്ന് തോന്നിയാൽ നമ്മൾ കഷ്പ്പെട്ട് താഴേക്ക് ചവിട്ടണം. കാരണം ആരും ഇവിടെ നിർബന്ധമല്ല. മഞ്ജു പത്രോസ് എന്ന നടി ഇൻഡസ്ട്രിക്ക് മസ്റ്റ് അല്ല. ഞാനില്ലെങ്കിൽ ആയിരം മഞ്ജു പത്രോസുമാർ വേറെ വരും.
എനിക്കാണ് ഈ തൊഴിൽ വേണ്ടത്, അല്ലാതെ എന്നെ അഭിനയിപ്പിച്ചിട്ട് അവർക്ക് ഒന്നും കിട്ടാനില്ല. ഇത്രയധികം സൗകര്യങ്ങൾ കിട്ടുന്ന വേറെ ഏത് മേഖലയുണ്ട്. ഞാൻ അഭിനയിക്കാൻ വരുമ്പോൾ അതിനു നമുക്കു വണ്ടി വിട്ടുതരും. തിരിച്ച് എന്നെ കൊണ്ടാക്കും. ഉച്ചയ്ക്ക് ഫുഡ് അവിടെ. ഡബ്ബിംഗിന് പോയാൽ ടിഎ തരണം
. സ്റ്റേ ഒരുക്കി തരണം. വേറെ ഏത് മേഖലയിലുണ്ട് ഇങ്ങനെ. ഒരു അധ്യാപികയ്ക്കോ ഡോക്ടർക്കോ ഇങ്ങനെ കിട്ടുമോ? അവരൊക്കെ കൈയിലെ കാശ് മുടക്കിയാണ് ജോലിക്ക് പോവുന്നത്. -മഞ്ജു പത്രോസ്