എ​ല്ലാം സ​ഹി​ച്ചൊ​ര​മ്മ… എം​ഡി​എം​എ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ന് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച് മ​ക​ൻ; ക്രൂ​ര​ത ക​ണ്ട് നി​ൽ​ക്കാ​നാ​വാ​തെ യു​വാ​വി​നെ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ; ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലാ​ക്കി പോ​ലീ​സ്

 മ​ല​പ്പു​റം: എം​ഡി​എം​എ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച യു​വാ​വി​നെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. മ​ല​പ്പു​റം താ​നൂ​രി​ലാ​ണ് സം​ഭ​വം.

ല​ഹ​രി വാ​ങ്ങാ​ൻ മാ​താ​പി​താ​ക്ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു യു​വാ​വ്. യു​വാ​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി. കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു.​

നേ​ര​ത്തെ ജോ​ലി​ക്ക് പോ​യി​രു​ന്ന യു​വാ​വ് പി​ന്നീ​ട് ല​ഹ​രി​യി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. പ​തി​യെ ജോ​ലി നി​ർ​ത്തി​യ യു​വാ​വ് പിന്നീട് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​ക്കാ​നാ​യി വീ​ട്ടി​ൽനി​ന്നു പ​ണം​ചോ​ദി​ക്കാ​ൻ തു​ട​ങ്ങി. നി​ര​വ​ധി ത​വ​ണ അമ്മയെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി ബ​ഹ​ളം വയ്​ക്കു​ക​യും വ​ലി​യ രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

താ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ്അ​ന്വേ​ഷ​ണം ന​ട​ത്തും. എ​വി​ടെ നി​ന്നാ​ണ് യു​വാ​വി​ന് ല​ഹ​രി കി​ട്ടു​ന്ന​തെ​ന്ന് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

Related posts

Leave a Comment