ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2016 ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിംഗ് ഫോഗട്ടിന്റേയും അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് ‘ദംഗല്‍’. ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയാന്‍ പ്രയാസമാണ്. ദംഗല്‍ ആണ് ഞാന്‍ ഏറ്റവും നന്നായി അഭിനയിച്ച സിനിമ. സിനിമയില്‍ ഒരു ഷോട്ട് മാത്രം ഞാന്‍ തെറ്റിച്ചു. അമിതാഭ് ബച്ചന് വളരെ ഷാര്‍പ്പായ ആളായതിനാല്‍ അദ്ദേഹം അത് ശ്രദ്ധിച്ചു.
ചിത്രത്തിലെ ഒരു ഗുസ്തി രംഗത്തിനിടയിലാണ് ആ തെറ്റ് പറ്റിയത്, ആ രംഗത്തില്‍ ഞാന്‍ ‘യെസ്’ എന്ന് പറയുന്നുണ്ട്, എന്നാല്‍ മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തിന് ഒരിക്കലും അങ്ങനെ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ‘വാ’ അല്ലെങ്കില്‍ ‘സബാഷ്’ എന്നേ പറയു. എഡിറ്റിംഗിലും അത് വ്യക്തമായില്ല. എല്ലാ സിനിമകളിലും ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്. ഒരു സിനിമയും പൂര്‍ണമല്ല. -ആമിര്‍ ഖാൻ