ലക്നോ: ഉത്തർപ്രദേശിൽ രണ്ടു ദിവസമായി കാണാതായ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എൻജിനീയറെ മരിച്ചനിലയിൽ കനാലിൽ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ വിവേക് കുമാർ സോണിയാണു മരിച്ചത്.
സോണിയെ കാണാതായതായി ഭാര്യ ചൊവ്വാഴ്ച ആഷിയാന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.