പെരുമ്പാവൂര്‍: പട്ടയം ലഭിച്ച ഭൂമിക്കു പോക്കുവരവ് ചെയ്തു കൊടുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി ചോദിച്ചെന്നാരോപിച്ചു യുവതിയും മാതാവും ആത്മഹത്യാ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അല്ലപ്ര പട്ടരുമഠം കബീറിന്റെ ഭാര്യ ലൈല (29), മാതാവ് ആമിന എന്നിവരാണ് ആളുകളെ അരമണിക്കൂറോളം മുള്‍മുനയിലാക്കിയത്. ഇന്നലെ ഉച്ചയ്ക്കു 12 ഓടെ പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
ലൈലയും ആമിനയും രാവിലെ താലൂക്ക് ഓഫീസിലെത്തി സ്ഥലത്തിന്റെ പോക്കുവരവിനു ശ്രമിച്ചെങ്കിലും നടന്നില്ല. സ്ഥലം അളക്കാനും രേഖകള്‍ ശരിയാക്കാനും ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളാണു തങ്ങളോടാവശ്യപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ചു ലൈല മിനി സിവില്‍ സ്റ്റേഷനു മുന്‍വശത്തെ ര|ുനില കെട്ടിടത്തിനു മുകളില്‍ കയറിനിന്നു സിവില്‍ സ്റ്റേഷനെ ചൂ|ി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
താഴെ ഗോവണിയില്‍ മാതാവ് ആമിന മണ്ണെണ്ണയും തീ പെട്ടിയുമായി നിന്നു. മകള്‍ ചാടിയാല്‍ താന്‍ തീ കൊളുത്തുമെന്ന് ആമിന പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ജനം തടിച്ചുകൂടി. ഫയര്‍ഫോഴ്സ് സംഘവും പോലീസും സ്ഥലത്തെത്തി. ഒടുവില്‍ ഗോവണി വഴി ഫയര്‍ഫോഴ്സ് ജീവനക്കാരനായ നാസര്‍ കെട്ടിടത്തിനു മുകളില്‍ കയറി ലൈലയെ താഴെയിറക്കുകയായിരുന്നു.