ദോഹ: വിദേശത്ത് ജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് ഒരു സുവര്‍ണാവസരം. ഖത്തര്‍ ആരോഗ്യ മന്ത്രാലയം നഴ്സുമാരെ ക്ഷണിക്കുന്നു. ഏകദേശം രണ്ടായിരത്തഞ്ഞൂറോളം ഒഴിവുകളിലേക്കാണ് ഖത്തര്‍ നഴ്സുമാര്‍ അവസരമൊരുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. മലയാളി നഴ്സുമാര്‍ക്ക് ഉള്‍പ്പടെ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. 2690 ഒഴിവുകളിലേക്കാണ് ഖത്തര്‍ ആരോഗ്യമന്ത്രാലയം നിയമനം നടത്തുന്നത്.
ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍.സ്വദേശികളെ കൂടാതെ വിദേശികള്്ക്കും പുതിയ തസ്തികകളില്‍ നിയമനം നല്‍കും. എന്നാല്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ മാത്രമാണ് വിദേശികള്‍ക്ക് അവസരം.
അഡ്മിനിസ്ട്രേഷന് അടക്കമുള്ള വിഭാഗങ്ങളിലേക്ക് ഖത്തരികളെ മാത്രമായിരിക്കും നിയമിക്കുക. തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് ഈ ഒഴിവുകള്‍ നികത്താനുള്ള ശ്രമിത്തിലാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കുന്നത്. ഇതിനകം തന്നെ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ ഇതിനകം തന്നെ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കടുത്ത തൊഴില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഖത്തറില്‍ രണ്ടായിരത്തിലധികം ഒഴിവുകള്‍ പ്രഖ്യാപിക്കുന്നത്. ഇത്രയുമധികം ആളുകളെ ഒന്നിച്ച് നിയമിക്കുന്നത് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.