പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട്.
കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നവദമ്പതികൾ നേരിടാറുണ്ട്. പൊതു ചടങ്ങുകളിൽ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങൾ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ കാരണം വിട്ടുനിൽക്കുന്നവരുമുണ്ട്.
അത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണം. നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ മനസ് മനസിലാക്കി പെരുമാറുന്നതാകും നല്ലത് എന്ന് അഭിരാമി.