നാൽപത് വർഷത്തെ കരിയറിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചിത്രവും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ വൈശാലി പോലെയൊരു സിനിമ, പൂവിന് പുതിയ പൂന്തെന്നൽ പോലെയൊരു സിനിമ മാത്രം മതി നമ്മളെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ. അതിന്റെ കൂടെ ഭാഗ്യമായിട്ട് പിന്നാലെ കുറേ നല്ല സിനിമകൾ വേറെയും കിട്ടിയതെന്ന് ബാബു ആന്റണി.
എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല. ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. അവാർഡ് ആയിരുന്നില്ല നമ്മുടെ ലക്ഷ്യം. ജനങ്ങളെ എങ്ങനെ എന്റർടെയ്ൻ ചെയ്യാം എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. എന്തൊക്കെ ആയാലും ജനങ്ങളെ രസിപ്പിക്കുക എന്നതല്ലേ നമ്മുടെ തൊഴിൽ.
പുരസ്കാരങ്ങളും പണവും ഒക്കെ അതിനോട് കൂട്ടിച്ചേർക്കാവുന്ന അംഗീകാരങ്ങൾ മാത്രമാണ്. എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്. പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്ന ആളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിയുടെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു ബാബു ആന്റണി പറഞ്ഞു.