വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ട​വും പെ​ൺ​വാ​ണി​ഭ​വ​വും; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ വേ​ഷം​മാ​റി വീ​ട്ടി​ലെ​ത്തി; പി​ന്നാ​ലെ വീ​ട് വ​ള​ഞ്ഞ് എ​ക്സൈ​സ്; ആ​സാം​കാ​ര​ൻ നാ​ച്ചി തൈ ​അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: 3.184 കിലോഗ്രാം ക​ഞ്ചാ​വു​മാ​യി ആസാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ്‌ എം.ആറിന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘ മാണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ആ​സാം ല​ക്കിം​പ്പുർ സ്വ​ദേ​ശി രാ​ഹു​ൽ എ​ന്ന് വി​ളി​ക്കു​ന്ന നാ​ച്ചി തൈ ​ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ല​വൂ​ർ മാ​ര​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നു വ​ട​ക്കു​വ​ശം വാ​ട​ക​യ്ക്ക് എ​ടു​ത്ത ഇ​രു​നി​ല വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. വീ​ടി നോ​ടു ചേ​ർ​ന്നു കുഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

മൂ​ന്നു​വ​ർ​ഷം മു​ൻ​പ് ഇ​തേ വീ​ട്ടി​ൽ ഇയാൾ താ​മ​സി​ച്ചു ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്തു വ​ന്നി​രു​ന്നു. ചേ​ർ​ത്ത​ല റേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട ക​ഞ്ചാ​വുകേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന പ്ര​തി ആ​സാ​മി​ലേ​ക്ക് ക​ട​ന്നശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​മാ​ണ് ക​ല​വൂ​രി​ൽ തി​രി​ച്ചു​വ​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഈ ​വീ​ട് എ​ക്‌​സൈ​സ് നീ​രീക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യി വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ ചെ​ന്ന് പ്ര​തി വീട്ടിലു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടാ​ണ് റെ​യ്‌​ഡ്‌ ന​ട​ന്ന​ത്. ഈ ​വീ​ട് കേ​ന്ദ്രി​ക​രി​ച്ചു പെ​ൻ​വാ​ണി​ഭ സം​ഘം പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്നതാ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment